Oct 13, 2012

ജന്മദിനം



എന്‍റെ ജന്മദിനം 
അമ്മയെ കൊന്ന ദിവസമാണ്
ഒരു കൊലയാളിയുടെ ജന്മദിനം.
വയറുപിളര്‍ത്തി മരണത്തിനു കൂട്ടുകിടന്നവന്‍റെ  
ആഘോഷരാത്രി.

ചുറ്റും നിന്നാര്‍ത്ത് വിളിച്ച്‌ 
നിങ്ങളെന്നെ വീണ്ടും കുറ്റവാളിയാക്കുന്നു.
വെളിച്ചം ഊതിക്കെടുത്തുന്ന 
കഠാരയേന്തിയ കൊലയാളി

പോള്ളുന്നൊരു കയ്പ്പിറങ്ങുന്നുണ്ട് 
ഓരോ കേക്കുകഷ്ണത്തിനൊപ്പവും.
രക്തമൂറ്റിക്കുടിച്ചവന്‍റെ 
തീരാത്ത കുറ്റബോധത്തിന്‍റെ അമ്ലരുചി.

നഷ്ടപെട്ട ഒരു ചുംബനത്തിന്
പകരമാവുന്നില്ല ആലിംഗനങ്ങള്‍.
അപരാധ ബോധത്തിന്‍റെ തേങ്ങലുകള്‍ ‍ 
ഒറ്റപ്പെടുന്നുണ്ട് ബഹളത്തിനിടയില്‍ ‍.

അമ്മയുടെ മരണം ആഘോഷിച്ചവന്‍റെ  
പശ്ചാതാപത്തിന്‍റെ  ശിക്ഷയാണ് 
പതുക്കെച്ചിരിച്ച്ഏറ്റുവാങ്ങുന്ന 
ജന്മദിന പ്രഹരങ്ങളോരോന്നും

ഒരാഘോഷത്തിന്‍റെ മുഴുവന്‍ മധുരവുംകൊണ്ട് 
മുഖം വെളുപ്പി ച്ച്‌ 
ഉറക്കമില്ലാത്ത ഒരു രാത്രിയിലേക്ക്‌ 
ഞാന്‍ ഒറ്റക്കാവുന്നുണ്ട്.
അമ്മയെക്കൊന്ന മകന്‍റെ ജന്മദിനം 
ഒറ്റക്കിരുന്നാഘോഷിക്കാന്‍‍.

2 comments:

  1. വെളിച്ചം കെടുത്തി കയ്യില്‍ കഠാരിയേന്തി നില്‍ക്കുന്ന പിറന്നാളുകാരന്‍ വല്ലാത്തൊരു ചിത്രമാണ്‌.
    കിട്ടിയത് നഷ്ടപ്പെട്ടവയ്ക്ക് പകരം നില്‍ക്കുന്നില്ല എന്നത് ഒരു വലിയ തോന്നലാണ്‌. അതാണൊ ശരി എന്നെനിക്കറിയില്ല. വിലാപമാകുന്നതിനുമപ്പുറം സങ്കടങ്ങള്‍ക്ക് പലതും ചെയ്യാനാകും. ബാക്കിയുണ്ട് ചിലതെന്നും ആ ചിലതിലൊന്നാണ്‌ ഞാനെന്നും തെളിഞ്ഞു വരുന്നത് തോരാത്ത സങ്കടങ്ങളില്‍ ഒറ്റപ്പെടുമ്പോഴാകണം. കുറ്റബോധത്തിന്റെ അമ്‌ളരുചികളില്‍ ആഘോഷിക്കുന്നവര്‍ ഉറക്കമില്ലാത്ത രാത്രികളിലേക്ക് ഒറ്റപ്പെടും.

    ReplyDelete

  2. https://timesofindia.indiatimes.com/india/no-ekla-cholo-for-him-he-believed-in-sabka-saath/articleshow/77862203.cms

    THIS MENTAL MIDGET PRANAB MUKHERJEE WANTED CONSTITUTIONAL PATRIOTISM..

    WE HAD LUTYENS ICON EX-PRESIDENT PRANAB MUKHERJEE ATTENDING THE RSS CONCAVE AT NAGPUR AND MAKING A HUGE STATEMENT ..

    INDIA MUST ADOPT “CONSTITUTIONAL PATRIOTISM “ RATHER THAN “PATRIOTISM TO THE WATAN” ..

    THIS MOST USELESS PRESIDENT KNOWS DAMN WELL THAT IT IS THIS TYPE OR MORBID REASONING WHICH CAUSED INDIAN COMMIES TO SUPPORT CHINA ( MAOS RED BOOK ) WHEN THEIR WATAN WAS AT WAR IN 1962..

    THIS IS THE REASON WHY WORLD OVER MUSLIMS ARE BRAINWASHED THAT KORAN MUST COME FIRST AND WATAN LAST..

    THIS IS WHY MADRASSAS FUNDED BY JEWS BREED CITIZENS WHO HAVE NO LOVE FOR THE WATAN.. ALL THIS SUITS THE KOSHER DEEP STATE..

    THE MOST ENDURING VISIONS OF PRANAB MUKHERJEE?

    AAA- ONCE HE WENT FOR A PROGRAM AND PEOPLE CROWDED NEXT TO HIM.. MIDGET PRANAB IMMEDIATELT TOOK A BOXING STANCE.. PEOPLE BURST INTO LAUGHTER

    BBB- ONCE OBAMA AND MODI WERE WALKING VERY FAST TALKING TO EACH OTHER.. IT WAS A COMIC SCENE TO SEE PRANAB , THE PRESIDENT , TRYING TO KEEP PACE WITH THEM, BY SCAMPERING LIKE A SMALL POODLE PUPPY..

    TEE HEEEEEEE

    Capt ajit vadakayil

    ReplyDelete