Oct 2, 2012

ഞാന്‍ ഇങ്ങനെയാണ്

  
നിനക്കറിയാത്ത വഴികളില്‍ 
ഞാന്‍ നിന്നെ കാത്തുനില്‍ക്കും. 
അതിനാല്‍ നീ എന്നെ കാണാതെപോകും.
ഞാന്‍ നിന്നെയും. 

സ്വപ്നമില്ലാത്ത വെളുത്ത രാത്രികളില്‍
കടംകൊണ്ട ഉന്മാദത്തിന്റെ പുകമുറിയിലിരുന്ന് 
ഞാന്‍ നിന്‍റെ ചിത്രങ്ങള്‍ മാറി  മാറി വരക്കും.
അപരിചിതര്‍ എന്നെ നോക്കി ചിരിക്കും.

നീ എനിക്കെഴുതിയ കത്തുകളത്ത്രയും
നിന്‍റെ നോട്ടുപുസ്തകത്തിനടിയിലമര്‍ന്ന്
ശ്വാസംമുട്ടി മരിച്ചതാണെന്നോര്‍ത്ത്
നിസ്സഹായതയുടെ നീളന്‍ നെടുവീര്‍പ്പുകളുയിര്‍ക്കും.

അന്നവസാനം, ഗന്ത്യന്തരമില്ലാതെ 
നീ വാതിലില്‍ മുട്ടുന്ന ദിവസം,
ഞാന്‍ ഞെട്ടിയുണരും.
ശ്വാസം കിട്ടാതെ കണ്ണുകള്‍ തുറിച്ചു നില്‍ക്കും . 
ഞാന്‍  തിരിഞ്ഞു നടക്കും. 

എനിക്കിഷ്ടം ഇങ്ങനെയാണ്. 
എന്നെ പിന്തുടരുത്. 






NB: ആദ്യ വരിക്ക് എന്‍റെ സുഹൃത്ത് ഷിനോദിനോട്‌ കടപ്പാട് 

3 comments:

  1. വിശദീകരിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് അവസാനത്തെ രണ്ട് വരികളിലെങ്കിലും എനിക്കുവേണ്ടിയുള്ളതാണ്‌.

    ReplyDelete
  2. this is just awsomest !

    സ്വപ്നമില്ലാത്ത വെളുത്ത രാത്രികളില്‍
    കടംകൊണ്ട ഉന്മാദത്തിന്റെ പുകമുറിയിലിരുന്ന്
    ഞാന്‍ നിന്‍റെ ചിത്രങ്ങള്‍ മാറി മാറി വരക്കും.
    അപരിചിതര്‍ എന്നെ നോക്കി ചിരിക്കും.

    ReplyDelete